പരാജയങ്ങളെ പോസിറ്റീവായി നേരിടുന്ന ഷൈലജ്

               പരാജയങ്ങളിൽ നിന്ന് പഠിച്ചു പ്രശ്നങ്ങളെ അവസരങ്ങളായി മാറ്റണം എന്ന് ആത്മവിശ്വാസത്തോടെ മറ്റുള്ളവരോട് പറയുകയും  അത് ജീവിതത്തിൽ നടപ്പിലാക്കുകയും ചെയ്യുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് Desket എന്ന അനുദിനം വളരുന്ന ഫർണിച്ചർ ശൃംഖലയുടെ പ്രധാന അമരക്കാരനായ ശ്രീ ഷൈലജ്. തന്റെ സംരംഭത്തിൽ വന്ന തിരിച്ചടികളിൽ തളരാതെ മുന്നോട്ടു  നീങ്ങുന്ന  ഷൈലജ്,  ഈ കൊറോണ കാലത്ത് ഓരോ സംരംഭകനും പ്രചോദനമാണ്.         

                 നഷ്ടങ്ങൾ  സഹിക്കാനും പ്രശ്നങ്ങൾ  നേരിടാനും തയ്യാറായവർക്ക്  മാത്രമേ  നല്ലൊരു  സംരംഭകനായി വിജയിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞു,  തന്റെ  പേരിൽ ജപ്തി  നോട്ടിസ് ഉണ്ടെന്നും അതിനെ സധൈര്യം നേരിട്ട് പരിഹരിക്കുമെന്ന് ഇച്ഛാശക്തിയോടെ  തുറന്ന്  പറയുന്ന  എത്രപേർ ഉണ്ടാവും  ഇന്നത്തെ സമൂഹത്തിൽ.    നമ്മുടെ പ്രശ്നങ്ങളെക്കുറിച്ചു  മറ്റുള്ളവരോട് പരാതി  പറയാൻ   നിൽക്കാതെ നമ്മൾ തന്നെ ദൃഢനിശ്ചയത്തോടെ  അതിനെ നേരിടണം എന്നാണ് അദ്ദേഹത്തിന്റെ  കാഴ്ചപ്പാട്.    അത് ലോകം ലോക്ക്ഡൗണിൽ നിശ്ചലമായ  സമയം മാസ്ക്കുകളുടെ   വിൽപന നടത്തിയും കുടുംബത്തിന്റെ  കൂടെ   പലഹാരങ്ങൾ കച്ചവടം  ചെയ്തും അദ്ദേഹം  നമ്മുടെ മുന്നിൽ തെളിയിക്കുകയും ചെയ്തു.

           ബ്രാൻഡിങ്ങിൽ തുടക്കംമുതൽ താല്പര്യമുള്ള വ്യക്തിയായിരുന്നു ശ്രീ ഷൈലജ്. അത് തന്നെയാണ് Orange Mattress എന്ന പരമ്പരാഗത കിടക്ക നിർമ്മാണ സംരംഭത്തെ മാറ്റിമറിച്ചു Gonexa എന്ന ബ്രാൻഡിൽ പ്രീമിയം കിടക്കകളുടെ ബിസിനസിലേക്ക് മാറിയത്. ചുരുങ്ങിയ   കാലം   കൊണ്ടുതന്നെ     ദൃശ്യ  മാധ്യമങ്ങളുടെയും ഓണ്ലൈൻ മാധ്യമങ്ങളുടെയും സഹായത്തോടെ തന്റെ ലക്ഷ്യത്തിലെത്താൻ അദ്ദേഹത്തിന് സാധിച്ചു. എങ്കിലും ഒന്നിനു  പിറകെ ഒന്നായി വന്ന GSTയും നോട്ട് നിരോധനവും  പ്രീമിയം കിടക്കകളുടെ വിപണിയെ സാരമായി ബാധിച്ചു. എങ്കിലും അവിടെ പതറാതെ ബൂട്ടീഖ് തുടങ്ങുകയും വസ്ത്ര കയറ്റുമതിയിലും ഇറക്കുമതിയിലും അദ്ദേഹം ശ്രദ്ധകേന്ദ്രികരിക്കുകയും  ചെയ്‌തു. ഇന്ത്യയിലെമ്പാടും ശക്തമായ ബിസിനസ്  സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന് അതുവഴി ബിസിനസിൽ നേട്ടങ്ങൾ കൊയ്യുവാനും സാധിച്ചു. കയറ്റുമതി  ഇറക്കുമതി വ്യവസായത്തിൽ ചുവടുവെക്കുന്നവർക്ക് യാതൊരു ലാഭേച്ഛയുമില്ലാതെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ  അദ്ദേഹം എപ്പോഴും സമയം കണ്ടെത്താറുണ്ട്. പങ്കാളികളുടൊപ്പം തുടങ്ങിയ Desket എന്ന പ്രീമിയം സോഫ നിർമ്മാണ സംരഭം ഇന്ന്  ഫ്ലിപ്കാർട്ടിൽ ഏറ്റവും കൂടുതൽ സോഫ വിൽക്കുന്ന കമ്പനിയാണ്. ഫ്ലിപ്കാർട്ടിന്റ പ്രത്യേക പുരസ്കാരം നേടിയത്  വരെ എത്തിനിൽക്കുന്നു ഈ സംരംഭകന്റെ വിജയഗാഥ. 

Odoo • Image and Text

                തുടക്കക്കാലത്ത് നമ്മളെ  പരിഹസിച്ചവർക്ക്  പോലും താങ്ങും തണലും നൽകുവാൻ കഴിയുന്ന രീതിയിൽ നമുക്ക് വളരാൻ കഴിയണം എന്നാണ് ഷൈലജിന്റെ ലക്ഷ്യം. അതിന് 2023 എന്ന ഒരു പരിധിയും അദ്ദേഹം സ്വയം നിശ്ചയിച്ചിട്ടുണ്ട്. ഒരു നല്ല സംരംഭകന്റെ ലക്ഷ്യം തന്റെ കുടുംബത്തിനെ സന്തോഷത്തോടെ നയിക്കുക എന്നതിലുപരി തനിക്ക് ചുറ്റുമുള്ളവരെക്കൂടി ക്ഷേമത്തോടെ നിർത്തുക എന്നതാവണം എന്ന് ആർജവത്തോടെ  പറയുന്ന ഈ സംരംഭകൻ നമ്മുടെ സമൂഹത്തിന് നല്ലൊരു മാതൃകയും മുതൽക്കൂട്ടുമാണ്.  

Visit  business profile of Desket Click here:

https://keralakonnect.com/seller/profile/desketfurniture

ഒരു മുഴം മുന്നേയെറിയുന്ന അജിത് നമ്പ്യാർ.
Copyright @ keralakonnect.com 2023. All rights reserved. Terms & Conditions Privacy Policy