പയ്യന്നൂരിലെ മലബാർ മോട്ടോർസ് ഉടമകളായ ശ്രീ അശോകനും ശ്രീ ബിജുവും പാർട്ണർഷിപ്പ് ബിസിനസിന്റെ കാര്യത്തിൽ നമുക്ക് ഉത്തമ മാതൃകയാണ്. ബിസിനസ്സിലും ജീവിതത്തിലും ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരും ഒരേ മനസ്സോടെ ബിസിനസ്സിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ നിരന്തരം പരിശ്രമിക്കുകയാണ്.
ഒരു സ്ഥാപനത്തിൽ ട്രെയിനി ആയി ജോലി ആരംഭിച്ചു കാലക്രമേണ ആ സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാളായി മാറിയ വളർച്ചയുടെയും കഠിനാദ്ധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണ് ശ്രീ അശോകൾ. ചെറിയ ജോലികൾ ചെയ്ത് ബുദ്ധിമുട്ടുന്ന ഇന്നത്തെ യുവതലമുറയ്ക്ക് മുന്നിൽ വെക്കാൻ പറ്റുന്ന പ്രത്യാശയുടെ മരീചികയാണ് അദ്ദേഹത്തിന്റ ജീവിതം.
ഒരു സൈനികനാവണം എന്നായിരുന്നു അശോകന്റെ കുട്ടിക്കാലത്തെ ആഗ്രഹമെങ്കിലും എത്തിച്ചേർന്നത് വേറൊരു വഴിയിലായിരുന്നു. അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത് TVS ഡീലർഷിപ്പിൽ 400 രൂപ പ്രതിമാസം ശമ്പളത്തിൽ മെക്കാനിക്കൽ ട്രെയിനി ആയിട്ടായിരുന്നു. കഴിവുകൾ തിരിച്ചറിഞ്ഞ മാനേജ്മെന്റ് അധികം വൈകാതെ തന്നെ അദ്ദേഹത്തെ സെയിൽസിലേക്ക് മാറ്റി. പിന്നീട് നടന്ന കാര്യങ്ങൾ ഒക്കെ ഒരു സ്വപ്നംപോലെ ആയിരുന്നെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പയ്യന്നൂർ പുതിയ ഡീലർഷിപ്പ് തുടങ്ങിയപ്പോൾ അങ്ങോട്ട് മാറി. 1998ൽ അവിടത്തെ മാനേജർ ഒഴിഞ്ഞ പദവിയിൽ ആദ്യം താൽക്കാലികമായും തുടർന്ന് സ്ഥിരമായും ചുമതലയേറ്റു.
ശ്രീ ബിജു ഡൽഹിയിൽ മാരുതി സുസുക്കിയിൽ മാനേജറായി പ്രവത്തിക്കുകയായിരുന്നു. 2000ൽ പിതാവിന്റെ ചികിൽസയ്ക്ക് വേണ്ടി നാട്ടിൽ വരേണ്ടി വന്നപ്പോഴാണ്, അദ്ദേഹം ജോലി രാജിവെച്ചു പയ്യന്നൂരിലെ TVS ഷോറൂമിൽ സെയിൽസ് മാനേജറായി ജോലിയിൽ പ്രവേശിക്കുന്നത്. സുസുക്കി TVSമായി വേർപിരിഞ്ഞത് 2004-07 കാലഘട്ടത്തിൽ പയ്യന്നൂരിലെ ഡീലർഷിപ്പിനെയും സാരമായി ബാധിച്ചു. ഡീലർഷിപ്പ് വിൽക്കുകയാണ് എന്ന് ഉടമകൾ അറിയിച്ചത് അവിടെയുള്ളവരെ ആശങ്കയിലാക്കി. അപ്പോഴാണ് എന്തുകൊണ്ട് ഈ സംരഭം സംയുക്തമായി ഏറ്റെടുത്തുകൂടാ എന്ന് ശ്രീ ബിജുവും ശ്രീ അശോകനും ചിന്തിക്കുന്നത്. പക്ഷെ ഇത് രണ്ടുപേരുടെയും കുടുംബത്തോടും സുഹൃത്തുക്കളോടും ചർച്ച ചെയ്തപ്പോൾ ശക്തമായ എതിർപ്പാണ് നേരിടേണ്ടി വന്നത്. എങ്കിലും ഭാര്യമാരുടെ സ്വർണ്ണമടക്കം പണയപ്പെടുത്തി രണ്ടുപേരും ഒരേ മനസ്സോടെ ഡീലർഷിപ്പ് ഏറ്റെടുത്തു.
തുടക്കത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടായി. മറ്റുള്ളവരുടെ എതിർപ്പിനെ അവഗണിച്ചു മുന്നിട്ടിറങ്ങിയതിനാൽ ആരെയും സഹായത്തിന് സമീപിക്കുവാനും ഇരുവർക്കും സാധിച്ചിരുന്നില്ല. എങ്കിലും രണ്ടുപേരും ശുഭപ്രതീക്ഷയോടെ എതിപ്പുകളേയും പ്രതിസന്ധികളേയും ഒരേ മനസ്സോടെ അവഗണിച്ചു മുന്നോട്ടുപോയി. തങ്ങളുടെ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടാവുമെന്നു ഉറച്ചു വിശ്വസിച്ച ഇരുവരും ബിസിനസ് മെച്ചപ്പെടുത്താനുള്ള വഴികൾ ഒരൊന്നായി നടപ്പിലാക്കി.
ആ സമയത്ത് ആണ് TVS കമ്പനി വീഗോ എന്ന മോഡൽ വിപണിയിൽ ഇറക്കുന്നത്. ജനങ്ങൾ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. അത് വാഹന വിൽപ്പനയിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചു. പിന്നീട് സമീപത്തെ ഡീലർഷിപ്പുകളെക്കാൾ എങ്ങനെ മെച്ചപ്പെടാൻ സാധിക്കുമെന്നതായി ഇരുവരുടെയും ആലോചന. ഏതൊരു ഡീലർഷിപ്പിന്റെയും പ്രധാന വെല്ലുവിളിയാണ് അവിടെയുള്ളയുള്ള വാഹനങ്ങളുടെ സർവീസ് എന്നവർ തിരിച്ചറിഞ്ഞു. രണ്ടുപേരും മുന്നിട്ടിറങ്ങി സർവിസ് വിഭാഗം കാര്യക്ഷമമാക്കി. തുടർന്നങ്ങോട്ട് സ്ഥാപനം പതിയെ വളർച്ചയുടെ പടവുകൾ കയറിതുടങ്ങി. TVS കമ്പനി കൂടുതൽ മോഡലുകൾ വിപണിയിൽ ഇറക്കിയതും സ്ഥാപനം ശ്രദ്ധയോടെ നൽകുന്ന മികവുറ്റ സർവീസും മലബാർ മോട്ടോർസിനെ ലാഭത്തിലേക്ക് നയിച്ചു.
വെറും ഇരുചക്രവാഹന ഡിലേർഷിപ്പിൽ ഒതുങ്ങി നിൽക്കാതെ ഇന്ന് TVSന്റെ സ്പെയർ പാർട്സ് വിഭാഗമായ ഹരിത ആക്സസറിസിന്റെ ഉത്തര മലബാറിലെ ഡിസ്ട്രിബ്യുട്ടറും ആപ്റ്റ് എന്ന മൾട്ടിബ്രാൻഡ് സർവിസ് സ്റ്റാർട്ട്അപ്പും ഇരുവരും ചേർന്ന് ആരംഭിച്ചു. പ്രതികൂല സാഹചര്യത്തിലും അശോകനും ബിജുവും തോളോടുതോൾ ചേർന്ന് നിന്ന് അവർ ജീവിതത്തിൽ എടുത്ത വലിയ ഒരു റിസ്ക് ശെരിയായിരുന്നെന്ന് സമൂഹത്തിന് മുന്നിൽ തെളിയിച്ചു. രണ്ടുപേരും ചേർന്ന് കേരളത്തിലുള്ള ഇരുചക്രവാഹന ഡീലർസിന്റെ ഒരു അസോസിയേഷൻ രൂപീകരിക്കാൻ ചുക്കാൻ പിടിച്ചതും അവരുടെ ബിസിനസ് ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നേട്ടമാണ്. ഇന്ന് അശോകന്റേയും ബിജുവിന്റേയും മലബാർ മോട്ടോർസ് തുടർച്ചയായ 12 വർഷവും ഇന്ത്യയിലെ നമ്പർ 1 സബ് ഡീലറായി ആവരുടെ ജൈത്രയാത്ര തുടരുകയാണ്.
To visit Malabar Motors business page click here:ആ സമയത്ത് ആണ് TVS കമ്പനി വീഗോ എന്ന മോഡൽ വിപണിയിൽ ഇറക്കുന്നത്. ജനങ്ങൾ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. അത് വാഹന വിൽപ്പനയിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചു. പിന്നീട് സമീപത്തെ ഡീലർഷിപ്പുകളെക്കാൾ എങ്ങനെ മെച്ചപ്പെടാൻ സാധിക്കുമെന്നതായി ഇരുവരുടെയും ആലോചന. ഏതൊരു ഡീലർഷിപ്പിന്റെയും പ്രധാന വെല്ലുവിളിയാണ് അവിടെയുള്ളയുള്ള വാഹനങ്ങളുടെ സർവീസ് എന്നവർ തിരിച്ചറിഞ്ഞു. രണ്ടുപേരും മുന്നിട്ടിറങ്ങി സർവിസ് വിഭാഗം കാര്യക്ഷമമാക്കി. തുടർന്നങ്ങോട്ട് സ്ഥാപനം പതിയെ വളർച്ചയുടെ പടവുകൾ കയറിതുടങ്ങി. TVS കമ്പനി കൂടുതൽ മോഡലുകൾ വിപണിയിൽ ഇറക്കിയതും സ്ഥാപനം ശ്രദ്ധയോടെ നൽകുന്ന മികവുറ്റ സർവീസും മലബാർ മോട്ടോർസിനെ ലാഭത്തിലേക്ക് നയിച്ചു.
വെറും ഇരുചക്രവാഹന ഡിലേർഷിപ്പിൽ ഒതുങ്ങി നിൽക്കാതെ ഇന്ന് TVSന്റെ സ്പെയർ പാർട്സ് വിഭാഗമായ ഹരിത ആക്സസറിസിന്റെ ഉത്തര മലബാറിലെ ഡിസ്ട്രിബ്യുട്ടറും ആപ്റ്റ് എന്ന മൾട്ടിബ്രാൻഡ് സർവിസ് സ്റ്റാർട്ട്അപ്പും ഇരുവരും ചേർന്ന് ആരംഭിച്ചു. പ്രതികൂല സാഹചര്യത്തിലും അശോകനും ബിജുവും തോളോടുതോൾ ചേർന്ന് നിന്ന് അവർ ജീവിതത്തിൽ എടുത്ത വലിയ ഒരു റിസ്ക് ശെരിയായിരുന്നെന്ന് സമൂഹത്തിന് മുന്നിൽ തെളിയിച്ചു. രണ്ടുപേരും ചേർന്ന് കേരളത്തിലുള്ള ഇരുചക്രവാഹന ഡീലർസിന്റെ ഒരു അസോസിയേഷൻ രൂപീകരിക്കാൻ ചുക്കാൻ പിടിച്ചതും അവരുടെ ബിസിനസ് ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നേട്ടമാണ്. ഇന്ന് അശോകന്റേയും ബിജുവിന്റേയും മലബാർ മോട്ടോർസ് തുടർച്ചയായ 12 വർഷവും ഇന്ത്യയിലെ നമ്പർ 1 സബ് ഡീലറായി ആവരുടെ ജൈത്രയാത്ര തുടരുകയാണ്.