ജീവിത വിജയത്തിന്റെ കൂടാളി സ്റ്റൈൽ

ആത്മവിശ്വാസവും എന്തിനേയും നേരിടാനുള്ള മനക്കരുത്തുമാണ് രതീഷ് കൂടാളി എന്ന സംരംഭകന്റെ കൈമുതൽ. ബിരുദ പഠനത്തിനുശേഷം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയിൽ നിന്നും ബിസിനസ്സിൽ പരിശീലനം നേടിയതാണ് ശ്രീ രതീഷിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അന്ന് മുതൽ സ്വന്തമായി ഒരു സ്ഥാപനം എന്ന സ്വപ്നമായിരുന്നു രതീഷ്കൂടാളിയെ മുന്നോട്ട് നയിച്ചത്. ആ ലക്ഷ്യത്തിനായി കോഴിക്കോട് പബ്ലിഷിംഗ് സ്ഥാപനം  ആരംഭിച്ച രതീഷ് കൂടാളി, നെറ്റ്വർക്ക് ബിസിനസിൽ ഒരു കൈ നോക്കുകയും ചെയ്തു. പുസ്തകങ്ങളുടെ എഡിറ്റിങ് നിർവ്വഹിക്കുകയും സ്വന്തമായി എഴുതുകയും ചെയ്ത അദ്ദേഹം, നിരവധി പുസ്തകങ്ങൾ തന്റെ പബ്ലിഷിംഗ് സ്ഥാപനം വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്

Odoo • Image and Text

ഇപ്പോൾ കണ്ണൂർ തെക്കീബസാറിൽ സ്വന്തമായി ഗ്രീൻ ഓക്സി ഗാർഡ് എന്ന പേരിൽ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കുന്ന സ്ഥാപനത്തിൽ എത്തി നിൽക്കുന്നു രതീഷ് എന്ന സംരംഭകൻ. മാലിന്യസംസ്കരണത്തിന് ഇന്ധനം ആവശ്യമില്ല എന്നതും സംസ്കരണ ത്തോടൊപ്പം ചൂടുവെള്ളവും ലഭിക്കുമെന്നതാണ് ഗ്രീൻ ഓക്സി ഗാർഡിന്റെ മാലിന്യ പ്ലാന്റിന്റെ സവിശേഷത. ഗുണമേന്മയ്ക്കുള്ള  ISO-2008 അംഗീകാരം നേടിയ അദ്ദേഹത്തിന്റെ സ്ഥാപനം കേരളത്തിനകത്തും പുറത്തുമുള്ള  നിരവധി കേന്ദ്ര - സംസ്ഥാന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്ലാന്റുകൾ  നേരിട്ടെത്തിച്ചു ഫിറ്റ് ചെയ്തുവരുന്നു.

ഈയൊരു സംരംഭത്തിന്റെ തുടക്കക്കാലത്തു 
പലപ്പോഴായി നാട്ടുകാരിൽ നിന്ന് കേട്ട 
ചോദ്യമാണ് ഉളുപ്പില്ലേ(നാണമില്ലേഎന്ന്. നമ്മൾ ആഗ്രഹിച്ചത് നേടിയെടുക്കുക എന്ന ഒരു ലക്ഷ്യത്തിൽ ഉറച്ചു നിന്ന് അത് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ഒരു ഉളുപ്പിനും സ്ഥാനമില്ല എന്ന് ശ്രീ രതീഷ് കൂടാളി തെളിയിച്ചുഇന്ന് വളർന്നു വരുന്ന സംരംഭകർക്ക് അദ്ദേഹം നൽകുന്ന ഉപദേശവും അതുതന്നെയാണ്

2012ലാണ് പ്ലാന്റ് നിർമ്മാണം ആരംഭിച്ചത്തുടക്കകാലത്ത് ഏതൊരു സംരഭകനും നേരിടുന്ന പ്രതിസന്ധി ശ്രീ രതീഷ്‌ കൂടാളിയും നേരിട്ടുപ്ലാന്റ് സ്ഥാപിക്കുന്നതിനായി പല സ്ഥാപനങ്ങളിൽ അദ്ദേഹം കയറിയിറങ്ങിയെങ്കിലും ഓർഡറുകൾ ലഭിച്ചില്ലഒടുവിൽ ചേംബർ ഓഫ് കൊമേഴ്സ്ന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ആയ Dr. ജോസഫ് ബനവനാണ് അദ്ദേഹത്തിന്റെ ആശുപത്രിയിലേക്ക് ആദ്യമായി മാലിന്യസംസ്കരണ പ്ലാന്റിന് ഓർഡർ നൽകിയത്. പതിയെ പതിയെ ഗ്രീൻ ഓക്സി ഗാർഡിന്റെ മാലിന്യസംസ്കരണ പ്ലാന്റിന് ആവശ്യക്കാരേറി. ഇന്ന് കണ്ണൂരിലെ ആശുപത്രികളിലും പ്രമുഖ സ്ഥാപനങ്ങളിലെല്ലാം ഗ്രീൻ ഓക്സി ഗാർഡിന്റെ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാനം പിടിച്ചു. എറണാകുളത്തു നിന്നും തമിഴ്നാട്ടിൽ നിന്നും ഗോവയിൽ നിന്നുമൊക്കെ ഗ്രീൻ ഓക്സി ഗാർഡിന്  ഇന്ന് ഓർഡറുകൾ ലഭിക്കുന്നു.
വീടുകളിൽ സ്ഥാപിക്കാൻ കഴിയുന്ന തരത്തിലുള്ള ചെറിയ മാലിന്യ സംസ്കരണ പ്ലാന്റും ഗ്രീൻ ഓക്സി ഗാർഡ് ഇന്ന് നിർമ്മിച്ചു നൽകുന്നുണ്ട്. ബിസിനസിലെ പുതിയ സാധ്യതകൾ നിരന്തരം പഠിക്കാൻ ശ്രദ്ധിക്കുന്ന രതീഷ് കൂടാളി അതിനാനുസരിച്ചു തന്റെ  ബിസിനസ്സിൽ മാറ്റം വരുത്താൻ എപ്പോഴും ശ്രദ്ധപതിപ്പിക്കാറുണ്ട്.

To visit Green Oxy Guard business page click the link:

 https://greenoxyguard.keralakonnect.com/

നാട്ടുമാങ്ങയുടെ രുചിയുമായി ബീ മാങ്കോസ്
Copyright @ keralakonnect.com 2023. All rights reserved. Terms & Conditions Privacy Policy